മക്കയില്‍ കാര്‍ പാഞ്ഞുകയറി തൊഴിലാളിക്ക് ദാരുണാന്ത്യം

മക്ക - അല്‍ശറായിഅ് ഡിസ്ട്രിക്ടില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി തൊഴിലാളിക്ക് ദാരുണാന്ത്യം. യെമനിയാണ് മരിച്ചത്. മറ്റൊരു തൊഴിലാളി പരിക്കുകളോടെ രക്ഷപ്പെട്ടു. പഞ്ചര്‍ കടക്കു മുന്നില്‍ ഇരിക്കുകയായിരുന്ന മൂന്നു യെമനി തൊഴിലാളികള്‍ക്കു മേലാണ് കാര്‍ പാഞ്ഞുകയറിയത്. ഒരു തൊഴിലാളി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ ക്ഷണനേരത്തിനിടെ കാറുമായി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. വിശുദ്ധ ഹറമില്‍ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി യെമനിയുടെ മയ്യിത്ത് അല്‍ശറായിഅ് അല്‍ശുഹദാ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.

 

Latest News