Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

സ്ഫടികത്തിന് രണ്ടാം ഭാഗമില്ല-ഭദ്രന്‍ 

കൊച്ചി: മലയാളികള്‍ ഇപ്പോഴും ആഘോഷിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ തയ്യാറാക്കിയ സ്ഫടികം. ചിത്രത്തിന്റെ 25ാം വാര്‍ഷികത്തില്‍ ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തിക്കുമെന്നാണ് ഭദ്രന്‍ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് 30ന് ചിത്രത്തിന്റെ 24ാം വാര്‍ഷികമായിരുന്നു. 4കെ ശബ്ദ വിസ്മയത്തോടയാണ് ചിത്രം വീണ്ടും എത്തുക. മാത്രമല്ല സ്ഫടികത്തിന് രണ്ടാം ഭാഗമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ചിത്രത്തിന്റെ രണ്ടാം ഭാഗമാണെന്ന അവകാശവാദവുമായി ബിജു ജെ കട്ടക്കല്‍ എന്ന സംവിധായകന്‍ സ്ഫടികം 2 ഇരുമ്പന്‍ സണ്ണി എന്ന ചിത്രം ഒരുക്കുന്നുണ്ട്. ഇതിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു, അതിനെതിരെ ഭദ്രന്‍ രംഗത്തെത്തിയിരുന്നു.
ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്;
സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും നാട്ടുകാരും എന്റെ മാതാപിതാക്കളും ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോ•ാര്‍. അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല.
നിങ്ങള്‍ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്‍ക്കുന്ന ഒരു വാര്‍ത്ത നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, എന്നാല്‍; ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ, നിങ്ങള്‍ സ്‌നേഹിച്ച സ്ഫടികം സിനിമ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ, അടുത്ത വര്‍ഷം, സിനിമയുടെ റിലീസിംഗിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും. ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും....
ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു.

Latest News