എയർ ഇന്ത്യയുടെ ദൽഹി-കണ്ണൂർ-കോഴിക്കോട് സർവീസിന് തുടക്കമായി

കണ്ണൂർ- എയർ ഇന്ത്യയുടെ ദൽഹി-കണ്ണൂർ-കോഴിക്കോട് സർവീസിന് തുടക്കമായി. ഇന്ന് രാവിലെ 9.07ന് ദൽഹിയിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 11.44 ന് കണ്ണൂരിൽ ഇറങ്ങി. കിയാലിന്റെ ഫയർ റസ്‌ക്യൂ വിഭാഗം വാട്ടർ സല്യൂട്ടോടെയാണ് വിമാനത്തെ വരവേറ്റത്. കണ്ണൂരിൽനിന്ന് വിമാനം 12.25ന് കോഴിക്കോട്ടേക്ക് പോയി. 1.30 ന് കോഴിക്കോട് എത്തിയ വിമാനം 2.15ന് കണ്ണൂരിലേക്ക് പറന്ന് അവിടെനിന്ന് 3.30ന് ദൽഹിയിലേക്ക് പുറപ്പെടും. വൈകിട്ട് 6.45നാണ് ദൽഹിയിൽ എത്തുക. ദൽഹിയിൽനിന്ന് യൂറോപ്പ്, അമേരിക്ക എന്നിവടങ്ങളിലേക്ക് വിവിധ കണക്ഷനുകളും എയർ ഇന്ത്യ ഒരുക്കുന്നുണ്ട്.
 

Latest News