ഒമാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് തെരഞ്ഞെടുപ്പില്‍ സതീഷ് നമ്പ്യാരുടെ പാനലിന് വിജയം

മസ്കത്ത് - ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ വരു രണ്ടു വര്‍ഷത്തേക്കുള്ള കമ്മിറ്റിയുടെ തിരഞ്ഞെടുപ്പില്‍ ഡോ. സതീഷ് നമ്പ്യാരുടെ നേതൃത്വത്തിലുള്ള പാനലിന് ജയം. മൊത്തം പോള്‍ ചെയ്യപ്പെട്ട വോട്ടിന്റെ 80 ശതമാനം  നേടിയാണ് പാനലിലെ പതിനൊു പേരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ സ്ഥാനാര്‍ഥി നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുു.

ഡോ.സതീഷ് നമ്പ്യാര്‍, സി.എം.സര്‍ദാര്‍, ബാബു രാജേന്ദ്രന്‍, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ പി.എം. ജാബിര്‍ എിവരാണ് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖര്‍. എല്ലാവരും നേരത്തേ വഹിച്ച സ്ഥാനങ്ങളില്‍ തുടരും. പന്ത്രണ്ടംഗ കമ്മിറ്റിയില്‍ ആറു പേര്‍ മലയാളികളാണ്. ഒമാന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കു ഇന്ത്യക്കാരുടെ ഏക പൊതു വേദിയാണ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ്. ക്ലബ്ബിന് കീഴില്‍ 27 ഭാഷാ വിഭാഗങ്ങളും സലാല, സൊഹാര്‍, സൂര്‍ എിവിടങ്ങളില്‍ ശാഖകളുമുണ്ട്.

 

 

 

 

 

 

 

 

Latest News