സൻആ- സൻആക്ക് കിഴക്ക് നഹം ജില്ലയിൽ ഹൂത്തികളുടെ പൈലറ്റില്ലാ വിമാനം യെമൻ സൈനികർ വെടിവെച്ചിട്ടു. ഈ മാസം യെമൻ സൈന്യം തകർക്കുന്ന ഹൂത്തികളുടെ നാലാമത്തെ പൈലറ്റില്ലാ വിമാനമാണിത്. യെമൻ സൈനികർ നിലയുറപ്പിച്ച പ്രദേശങ്ങൾക്കു മുകളിലൂടെ പറക്കുന്നതിനിടെയാണ് പൈലറ്റില്ലാ വിമാനം സൈനികർ വെടിവെച്ചിട്ടത്. ഈ വർഷാദ്യം മുതൽ ഹൂത്തികളുടെ ഏഴു പൈലറ്റില്ലാ വിമാനങ്ങൾ ഏഴാമത് മിലിട്ടറി സോണിലെ സൈനികർ വെടിവെച്ചിട്ടതായി സൈനിക വൃത്തങ്ങൾ പറഞ്ഞു.