Sorry, you need to enable JavaScript to visit this website.

ഉമ്മുല്‍ ഖുവൈനിലെ ഉദ്ഖനനത്തില്‍ ശവകുടീരങ്ങള്‍, അലക്‌സാണ്ടര്‍ കാലത്തെ നാണയങ്ങള്‍

ഉമ്മുല്‍ ഖുവൈന്‍- എദ് ദുറില്‍ ടൂറിസം, പുരാവസ്തു വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഉദ്ഖനനത്തില്‍ 15 ശവകുടീരങ്ങള്‍ കണ്ടെത്തി. കൂടാതെ ജനവാസ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങളും വെങ്കല പ്രതിമകളും പിഞ്ഞാണങ്ങളും ആഭരണങ്ങളും കണ്ടെത്തി. ഇവയെല്ലാം ഒന്നാം നൂറ്റാണ്ടിലേതാണെന്നാണ് കരുതുന്നത്.
ഗ്രീക്ക് ചക്രവര്‍ത്തി അലക്‌സാണ്ടറിന്റെ കാലത്തുള്ള നാണയങ്ങളും കണ്ടെത്തിയവയുടെ കൂട്ടത്തിലുണ്ടെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ ജനറല്‍ ആലിയ അല്‍ ഗഫ്‌ലി പറഞ്ഞു. അറേബ്യന്‍ അലക്‌സാണ്ടര്‍ എന്നറിയപ്പെടുന്ന ഈ നാണയങ്ങള്‍ കിഴക്കന്‍ ഉപദ്വീപില്‍ വളരെയേറെ പ്രചരിച്ചിരുന്നവയാണ്.

 

Latest News