ചക്കയെ വിമര്‍ശിച്ച ബ്രിട്ടീഷ് പത്രത്തിന്  മലയാളികളുടെ തെറി വിളി 

ലണ്ടന്‍: ചക്കയെന്ന് കേട്ടാല്‍ മലയാളികളുടെ വായില്‍ കപ്പലോടാന്‍ മാത്രം വെള്ളം നിറയും. ചക്കയുടെ രുചിയും ഗൂണവും അത്രത്തോളം നമുക്ക് ഇഷ്ടമാണ്. നമ്മുടെ നാട്ടില്‍ ചക്കക്കുള്ള പ്രാധാന്യവും ഫലത്തിന്റെ ആരോഗ്യ ഗുണങ്ങളും കണക്കിലെടുത്താണ് ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്. അങ്ങനെയുള്ള ചക്കയെ ആരെങ്കിലും മോശമായി ചിത്രീകരിച്ചാല്‍ മലയാളികള്‍ അടങ്ങിയിരിക്കുമോ ?ചക്ക ഒരു വൃത്തികെട്ട പഴമാണെന്ന് ലേഖനം പ്രസിദ്ധീകരിച്ച ദ ഗാര്‍ഡിയന്‍ എന്ന ബ്രിട്ടീഷ് പത്രത്തെ കണക്കിന് ചീത്ത വിളിക്കുകയാണ് ഇപ്പോള്‍ മലയാളികള്‍. ഗര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കഴ്ചയില്‍ വൃത്തികെട്ടതും പ്രത്യേകമായ മണമുള്ളതും കൃഷി ചെയ്യാന്‍ സാധിക്കാത്തതുമായ ഫലം എന്നാണ് ചക്കയെ കുറിച്ച് പറയുന്നത്. ചക്ക ഒട്ടും രുചിയില്ലാത്ത പഴമാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ഇത് കണ്ട മലയാളികള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഗര്‍ഡിയന്റെ ലേഖനത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധി മലയാളികളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. 'ചക്ക ഇഷ്ടപ്പെടാത്തവരെ എനിക്ക് സുഹൃത്തായി കാണാന്‍ സാധിക്കില്ല' എന്നുപോലും ഒരു മലയാളി പ്രതികരിച്ചു. അത്യന്തം ആരോഗ്യ ഗുണങ്ങളൂള്ള ചക്കയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി ലേഖനം പ്രസിദ്ധീകരിച്ചതില്‍ ഗാര്‍ഡിയനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്

Latest News