ന്യൂദല്‍ഹി- എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ദല്‍ഹിയില്‍നിന്ന് തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം കുവൈത്തില്‍ ഇറക്കി. എ320 നിയോ വിമാനമാണ് തകരാറിനെ തുടര്‍ന്ന് കുവൈത്തില്‍ ഇറക്കേണ്ടി വന്നതെന്നും യാത്രക്കാരെ കണ ക്്ഷന്‍ വിമാനത്തില്‍ ഇസ്താംബൂളിലേക്ക് അയക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. ഇസ്താംബൂളില്‍നിന്ന് ദല്‍ഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരെ ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദല്‍ഹിയിലെത്തിക്കും. നാളെ സര്‍വീസ് സാധാരണനിലയിലാകുമെന്നും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.