അയോധ്യയിലെ ഗ്രാമീണര്‍ എന്തു പറയുന്നു; വിഡിയോ ഷെയര്‍ ചെയ്ത് പ്രിയങ്ക

അയോധ്യ- ഉത്തര്‍പ്രദേശിലെ ഗ്രാമീണരുമായി നടത്തിയ ആശയ വിനിമയത്തിന്റെ വിഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് പ്രിയങ്ക. കഴിഞ്ഞ ദിവസമാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അയോധ്യ സന്ദര്‍ശിച്ച് സ്ത്രീകളടക്കമുള്ള സാധാരണക്കാരുമായി സംസാരിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും പാവങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമയം കിട്ടിയിട്ടില്ലെന്ന് പ്രിയങ്ക ആരോപിച്ചു.
ഔദ്യോഗിക കാലയളവില്‍ നിരവധി തവണ വിദേശയാത്ര നടത്തിയ മോഡി സ്വന്തം മണ്ഡലത്തിലെ ഒരു ഗ്രാമം പോലും സന്ദര്‍ശിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

 

Latest News