Sorry, you need to enable JavaScript to visit this website.

തൊഴില്‍ തട്ടിപ്പിനിരയായ വിദേശികളോട് കാരുണ്യവുമായി കുവൈത്ത് സര്‍ക്കാര്‍

കുവൈത്ത് സിറ്റി- വ്യാജ വിസയില്‍ എത്തി കബളിപ്പിക്കപെട്ട പതിനായിരം വിദേശ തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ കാരുണ്യം. നടപടി ക്രമങ്ങളില്‍ ഇളവു നല്‍കി രേഖകള്‍ ശരിയാക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കും. ആറ് സ്വദേശി തൊഴിലുടമകളുടെ വിസയിലെത്തിയ പതിനായിരം വിദേശികളാണ് കുവൈത്തില്‍ കുടുങ്ങിയത്. വിസ കച്ചവടക്കാരായ തെഴിലുടമകള്‍ വലിയ തുക പ്രതിഫലം പറ്റിയാണ് അനധികൃതമായി വ്യാജ വിസയില്‍ വിദേശികളെ കുവൈത്തില്‍ എത്തിച്ചത്.
പിടിയിലായ തൊഴിലാളികള്‍ കുറ്റക്കാരല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇളവു നല്‍കാന്‍ തീരുമാനം. നിയമലംഘനം നടത്തിയതിനും മനുഷ്യകടത്തിനും ഉത്തരവാദികളായ ആറു സ്വദേശി കമ്പനി ഉടമകളെ പ്രോസിക്യൂഷന് കൈ മാറിയതായും സുരക്ഷാ അധികൃതര്‍ അറിയിച്ചു.
അനധികൃതമായി രാജ്യത്ത് താമസിച്ചതിനുള്ള പിഴ അടച്ച ശേക്ഷം രേഖകള്‍ ശരിയാക്കി തൊഴിലാളികള്‍ക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് വിസ മാറ്റാനാണ് അവസരം.

 

 

Latest News