വാര്‍ഷികാവധി വര്‍ധിപ്പിക്കുന്നതിനെതിരെ കുവൈത്ത് മന്ത്രി

കുവൈത്ത് സിറ്റി-  സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വാര്‍ഷികാവധി 35 ദിവസമായി വര്‍ധിപ്പിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്കും വ്യാപാരി സമൂഹത്തിനും ദോഷം ചെയ്യുമെന്ന് സാമ്പത്തികകാര്യമന്ത്രി മറിയം അല്‍ അഖീല്‍. വാര്‍ഷികാവധി 30 ല്‍ നിന്ന് 35 ദിവസമായി വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ തൊഴില്‍ നിയമത്തില്‍ ഭേദഗതിക്കുള്ള നിര്‍ദേശത്തിന് മൂന്നാഴ്ച മുന്‍പ് പാര്‍ലമെന്റ് പ്രാഥമിക അംഗീകാരം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ പിന്തുണയോടു കൂടിയായിരുന്നു അംഗീകാരം.
എന്നാല്‍, ഭേദഗതി അന്തിമമായി അംഗീകരിക്കാനിരിക്കെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിലപാട് മാറ്റി. സ്വദേശികളായ കൂടുതല്‍ പേരെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് വാര്‍ഷികാവധി ദിനം വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി നിര്‍ദേശിച്ചതെന്നാണ് ഭേദഗതിയെ പിന്തുണയ്ക്കുന്ന എംപിമാരുടെ നിലപാട്.

 

Latest News