ന്യൂദല്‍ഹി- ചെന്നൈ ആസ്ഥാനമായുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടല്‍ ശൃംഖലയായ ശരവണ ഭവന്‍ ഉടമ പി രാജഗോപാലിന് മദ്രാസ് ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ സുപ്രീം കോടതി ശരിവച്ചു. 2009ല്‍ ശരവണ ഭവനിലെ ഒരു ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് വിധി. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്. ജോത്സ്യന്റെ നിര്‍ദേശ പ്രകാരം ജീവനക്കാരനെ കൊലപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യയെ രാജഗോപാല്‍ വിവാഹം ചെയ്യുകയായിരുന്നു. കേസില്‍ രാജഗോപാല്‍ അടക്കം എട്ടു പ്രതികളെയാണ് മദ്രാസ് ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.






