ഭീകരസംഘവുമായി ബന്ധം: 19 കാരന്‍ പൂനെയില്‍ പിടിയില്‍

പൂനെ- കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിനുശേഷം സൈനികരെ വിന്യസിച്ചതിന്റെ വിശദാംശങ്ങള്‍ സഹിതം  19 വയസ്സുകാരനെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. പൂനെയില്‍നിന്ന് 40 കി.മീ അകലെ ചകാനു സമീപം കെട്ടിട നിര്‍മാണ സ്ഥലത്തുവെച്ചാണ് ശരിയത്ത് മണ്ഡല്‍ എന്നയാളെ ബിഹാര്‍, മഹാരാഷ്ട്ര എ.ടി.എസുകള്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ബിഹാര്‍ പോലീസ് മഹാരാഷ്ട്ര പോലീസിന്റെ സഹായം തേടുകയായിരുന്നു. പൂനെ കോടതിയില്‍നിന്ന് ട്രാന്‍സിറ്റ് റിമാന്‍ഡ് കരസ്ഥമാക്കി മണ്ഡലിനെ പട്‌നയിലേക്ക് കൊണ്ടു പോയി. ഏതാനും ദിവസം മുമ്പ് ബിഹാര്‍ എ.ടി.എസ് അറസ്റ്റ് ചെയ്ത രണ്ടു പേരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നു. നിരോധിത ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് അംഗങ്ങളായ ഖൈറുല്‍ മണ്ഡല്‍, അബു സൂല്‍ത്താന്‍ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ടുവെന്ന സൂചനകളെ തുടര്‍ന്ന് കഴിഞ്ഞ യാഴ്ച വിവിധ നഗരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

 

Latest News