Sorry, you need to enable JavaScript to visit this website.

ലാലേട്ടനും പൃഥ്വിയും കുടുംബസമേതം ലൂസിഫര്‍ കാണാനെത്തി 

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ തീയേറ്ററുകളില്‍. യുവനടന്‍ പൃഥിരാജ് ആദ്യമായി സംവിധായകനാവുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. 
ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥിരാജും അടക്കം ലൂസിഫറിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തീയേറ്ററിലെത്തി. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും പൃഥിരാജിന്റെ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. 
ചിത്രം അച്ഛന്‍ സുകുമാരന് സമര്‍പ്പിക്കുന്നതായി റിലീസിന് മണിക്കൂറുകള്‍ മുന്‍പ് പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള ആയിരത്തി അഞ്ഞൂറോളം തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് കേരളത്തില്‍ മാത്രം നാന്നൂറോളം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തു. 
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫര്‍ ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു. സിനിമയുടെ പ്രഖ്യാപനം മുതല്‍ ചിത്രീകരണം ഉള്‍പ്പെടെ ലൂസിഫറെ പറ്റിയുള്ള ഓരോ വാര്‍ത്തയും വലിയ ആഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ ട്രെയിലര്‍ പോലും റെക്കോഡ് സൃഷ്ടിച്ചു. ഇപ്പോഴിതാ ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുന്നു.

Latest News