മലയാളി പെണ്‍കുട്ടി അബുദബിയില്‍ കെട്ടിടത്തിന്റെ 13-ാം നിലയില്‍ നിന്ന് വീണ് മരിച്ചു

അബുദബി- തിരുവല്ല സ്വേദേശിയായ പെണ്‍കുട്ടി അബുദബിയില്‍ ഫ്‌ളാറ്റിന്റെ 13-ാം നിലയില്‍ നിന്ന് താഴേക്കു വീണുമരിച്ചു. മയൂരി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിയ സാറ സജി (18) ആണ് മരിച്ചത്. സഹപാഠികള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ ഒന്നിച്ചിരുന്നു പഠിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. എറണാകുളം മലങ്കര കത്തോലിക്ക ചര്‍ച്ചില്‍ സംസ്‌കാരം നടക്കുമെന്ന് കുടുംബം അറിയിച്ചു. മരിയ മതാപിതാക്കള്‍ക്കൊപ്പമാണ് അബുദബിയില്‍ കഴിഞ്ഞിരുന്നത്. പിതാവ് സജി മാത്യൂ ഫസ്റ്റ് അബുദബ് ബാങ്ക് ഐടി വിഭാഗം വൈസ് പ്രസിഡന്റാണ്. മരിയയുടെ ഒരേ ഒരു സഹോദരന്‍ ഷാര്‍ജയില്‍ എണ്ണ കമ്പനിയില്‍ റിഗ് എഞ്ചിനീയറാണ്.
 

Latest News