ശ്രീനഗര്‍- ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശം വളഞ്ഞ സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുുട്ടകയായിരുന്നു.
കുല്‍ഗാമിലെ ബര്‍വാനില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തടുര്‍ന്ന് രാഷ്ട്രീയ റൈഫിള്‍സ്, സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, സി.ആര്‍.പി.എഫ് ജവാന്മാര്‍ സംയുക്തമായാണ് തിരച്ചില്‍ ആരംഭിച്ചത്. പുലര്‍ച്ചെ വനത്തിലെ പ്രത്യേക ഭാഗത്തേക്ക് മാര്‍ച്ച് ചെയ്ത സൈന്യത്തിനുനേരെ ഒളിച്ചിരുന്ന ഭീകരര്‍ നിറയൊഴിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യാക്രമണത്തിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് സൈനിക നടപടി അവസാനിച്ചിട്ടില്ല.
അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ കുല്‍ഗാമില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ തടഞ്ഞിട്ടുണ്ട്. ജനങ്ങളുടെ പ്രകടനങ്ങള്‍ തടയാന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു.






