പതിനഞ്ചാം നിലയില്‍നിന്ന് ചാടി കൗമാരക്കാരന്‍ മരിച്ചു, വീഡിയോ ഗെയിമിന് അടിമയെന്ന് മുത്തച്ഛന്‍

ഷാര്‍ജ- പതിനഞ്ചാം നിലയില്‍നിന്ന് പേരക്കുട്ടി ചാടി മരിച്ചതിന് കാരണം ഓണ്‍ലൈന്‍ ഗെയിംസുകളാണെന്ന് കുറ്റപ്പെടുത്തി മുത്തച്ഛന്‍ രംഗത്തുവന്നു. ബുധനാഴ്ചയാണ് സംഭവം.
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന 14 വയസ്സുള്ള ഉക്രൈന്‍ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മുത്തച്ഛനേയും മുത്തശ്ശിയേയും സന്ദര്‍ശിക്കാന്‍  ചൊവ്വാഴ്ചയാണ് കുട്ടി യു.എ.ഇയില്‍ എത്തിയത്. ബുഹൈറ കോര്‍ണിഷില്‍ അല്‍ മജാസ് 3 ലെ സാറ ടവറിലാണ് ഇവര്‍ താമസിക്കുന്നത്. ഈ കെട്ടിടത്തില്‍നിന്നാണ് കുട്ടി വീണത്.
കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹമോചിതരാണ്. മാതാവ് ഉക്രൈനിലും പിതാവ് സൗദി അറേബ്യയിലെ മദീനയില്‍ യൂനിവേഴ്‌സിറ്റിയിലുമാണ്.
കുട്ടി വന്നതുമുതല്‍ അവന്റെ പെരുമാറ്റത്തില്‍ വലിയ മാറ്റങ്ങള്‍ അനുഭവപ്പെട്ടതായി മുത്തച്ഛന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വീഡിയോ ഗെയിംസുകള്‍ക്ക് കുട്ടി അടിപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.  

 

Latest News