അബുദാബി- ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ കാര്‍ഡുള്ളവര്‍ക്ക് കൂടി ബാധകമാക്കിയിട്ടുണ്ടെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇപ്പോള്‍ എന്‍.ആര്‍.ഐകള്‍ക്ക് ഈ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം. അതാണ് ഒസിഐ കാര്‍ഡുടമകള്‍ക്ക് കൂടി ബാധകമാക്കിയതെന്ന് കോണ്‍സുലേറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാരെയാണ് ഒസിഐ എന്ന് വിളിക്കുന്നത്. ഇവര്‍ക്ക് ഇന്ത്യ ബഹുലക്ഷ്യങ്ങളുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ആയുഷ്കാലത്തേക്ക് ഇന്ത്യ നല്‍കാറുണ്ട്. ഇന്ത്യ സന്ദര്‍ശിക്കാനും എത്രകാലം വേണമെങ്കിലും താമസിക്കാനും ഇവര്‍ക്ക് കഴിയും.
ഒസിഐ കാര്‍ഡ് ഉള്ളവരേയും ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ പരിഗണിക്കണമെന്ന് നിര്‍ദേശം ഏറെക്കാലമായി ഉണ്ടായിരുന്നതായി കോണ്‍സുലേറ്റ് പറഞ്ഞു. ഇക്കാര്യത്തില്‍ ഇപ്പോള്‍ അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നു. എന്‍.ആര്‍.ഐകളെപ്പോലെ ഒസിഐക്കാര്‍ക്കും ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം.
ഇതിനായി ഫെമ നിയമം അനുയോജ്യമാം വിധം റിസര്‍വ് ബാങ്ക് ഭേദഗതി ചെയ്യും.
2003 ലാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനായി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റിക്ക് രൂപം നല്‍കി. തുടര്‍ന്ന് 2004 ജനുവരി ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. എല്ലാ പൗരന്മാര്‍ക്കും റിട്ടയര്‍മെന്റ് വരുമാനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2015 ലാണ് എന്‍.ആര്‍.ഐകളെ ഇതിന്റെ പരിധിയില്‍ പെടുത്തിയത്. ദേശീയ പെന്‍ഷന്‍ പദ്ധതിയെക്കുറിച്ച കൂടുതല്‍ വിവരങ്ങള്‍ https://www.pfrda.org.in/ എന്ന വെബ്‌സൈറ്റില്‍ അറിയാം.