റിയാദ്- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് തുനീഷ്യ സന്ദർശിക്കുന്നു. രാജാവിന്റെ തുനീഷ്യൻ സന്ദർശനത്തിന് നാളെ തുടക്കമാകും. ഞായറാഴ്ച തുനീഷ്യയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ സൽമാൻ രാജാവ് പങ്കെടുക്കും. തുനീഷ്യൻ പ്രസിഡന്റ് ബേജി ഖായിദ് അസ്സബ്സിയുമായും പ്രധാനമന്ത്രി യൂസുഫ് അൽശാഹിദുമായും രാജാവ് ചർച്ചകൾ നടത്തും.
കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ വിദേശ പര്യടനത്തിന്റെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുനീഷ്യ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ തുനീഷ്യക്ക് സൗദി അറേബ്യ 70 കോടി ഡോളർ സഹായം നൽകിയിരുന്നു.






