ദുബായില്‍ സ്വകാര്യ സ്കൂളുകള്‍ക്ക് ഫീസ് കൂട്ടാന്‍ അനുമതി

ദുബായ്- ഒരു അക്കാദമിക വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുബായിലെ സ്വകാര്യ സ്കൂളുകള്‍ക്ക് ഫീസ് കൂട്ടാന്‍ അനുമതി. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്്തൂമാണ് അംഗീകാരം നല്‍കിയത്.
എന്നാല്‍ സര്‍ക്കാര്‍ പരിശോധനയില്‍ ഗുണനിലവാരത്തില്‍ താഴേക്ക് പോയ സ്കൂളുകള്‍ക്ക് ഫീസ് കൂട്ടാന്‍ അനുമതിയുണ്ടാവില്ല. 1.07 മുതല്‍ 4.14 ശതമാനം വരെയാണ് അനുമതി ലഭിച്ച സ്കൂളുകള്‍ക്ക് ഫീസ് കൂട്ടാനാവുക.
വിവിധ മാനദണ്ഡങ്ങള്‍ പ്രകാരം സ്കൂളുകള്‍ക്ക് നിശ്ചയിച്ച് നല്‍കുന്ന റേറ്റിംഗ് നിലനിര്‍ത്താന്‍ സാധിച്ച സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ ചെലവു സൂചിക അനുസരിച്ചാണ് ഫീസ് കൂട്ടാന്‍ അനുമതി നല്‍കിയത്.

 

Latest News