ഹൈബി ഈഡനെ   അറസ്റ്റ് ചെയ്യണമെന്ന് പരാതിക്കാരി 

കൊച്ചി: കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കാന്‍ ഹൈബി ഈഡന്റെ ബലാത്സംഗക്കേസ്. എറണാകുളം സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെ ബലാത്സംഗക്കേസില്‍ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി വീണ്ടും രംഗത്തുവന്നിരിക്കുകയാണ് പരാതിക്കാരി. ഇതിന്റെ ഭാഗമായി ഹൈക്കോടതിയെ സമീപിച്ചു. പച്ചാളം സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി വിളിച്ചു വരുത്തി ഹൈബി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നടക്കുന്നതിനിടെയാണ് ബലാത്സംഗക്കേസ് ചര്‍ച്ചയാക്കുന്നത്.
ഹൈബി ഈഡന്‍ സ്വാധീനമുള്ളയാളായതിനാല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് 2011 സെപ്റ്റംബര്‍ മാസം ഒന്‍പതിനാണ് ഹൈബി തന്നെ ബലാല്‍സംഗം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. എറണാകുളത്തു സ്വതന്ത്രയായി മത്സരിക്കാനും പരാതിക്കാരി ആലോചിക്കുന്നുണ്ട്.
ഇരയുടെ പീഡന പരാതിയില്‍ അടൂര്‍ പ്രകാശിനെതിരെയും വണ്ടൂര്‍ എംഎല്‍എ അനില്‍കുമാറിനെതിരെയും കേസ് എടുത്തിരുന്നു. അതേസമയം, ഹൈബി ഈഡനെയും സ്ത്രീപീഡന കേസില്‍ പ്രതികളായ മറ്റ് എംഎല്‍എമാരെയും ന്യായീകരിച്ച് മഹിളാ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു.

Latest News