അവധി ദിനങ്ങളില്‍ നിര്‍മാണ ജോലികള്‍ക്ക് ഒമാനില്‍ നിയന്ത്രണം

മസ്കത്ത്- വാരാന്ത്യമടക്കമുള്ള അവധി ദിനങ്ങള്‍ ഇനി നിര്‍മാണ തൊഴിലാളികള്‍ക്കും ബാധകം. ഒമാന്‍ സര്‍ക്കാരിന്റേതാണ് തീരുമാനം. അവധി ദിനങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുത് എന്നാണ് നിര്‍ദേശം. രാത്രിയില്‍ ജോലി ചെയ്യിക്കുന്നതിന് ഇപ്പോള്‍ തന്നെ നിയന്ത്രണങ്ങളുണ്ട്. തൊഴിലാളികള്‍ക്ക് അവധി കിട്ടുന്നത് കൂടാതെ ശബ്ദ, വായു മലീനീകരണം കുറക്കാന്‍ കൂടിയാണിത്.

ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് മസ്കത്ത് നഗരസഭാ ചെയര്‍മാന്‍ മുഹ്‌സിന്‍ ബിന്‍ മുഹമ്മദ് അറിയിച്ചു. അടിയന്തരമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും തുടര്‍ച്ചയായി ചിലപ്പോള്‍ ജോലി തുടരേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പ്രത്യേക അനുമതി വാങ്ങണം.

 

Latest News