വര്‍ണാഭം ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യന്‍ കരകൗശല മേള

അബുദാബി- ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള കരകൗശല വസ്തുക്കളുമായി ദുബായില്‍ പ്രദര്‍ശനം. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചുപറയുന്ന വര്‍ണാഭമായ പ്രദര്‍ശനം ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷനല്‍ ഗ്രൂപ്പും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ദുബായ് ഗ്ലോബല്‍ വില്ലേജിലെ ഇന്ത്യന്‍ പവിലിയനാണ് പ്രദര്‍ശനത്തിന് വേദിയാകുന്നത്.  
തലമുറകള്‍ കൈമാറി വരുന്ന കലാവൈദഗ്ധ്യമാണ് ഈ കരകൗശല വസ്തുക്കളില്‍ നിറയുന്നതെന്ന് ഇന്ത്യന്‍ എംബസി ഉപമേധാവി സ്മിത പാന്ത് പറഞ്ഞു. ഇന്ത്യന്‍ ഹാന്‍ഡിക്രാഫ്റ്റ് ഫെയര്‍ എന്ന പേരിലാണ് മേള. ഇന്ത്യയില്‍നിന്നുള്ള കരകൗശല വസ്തുക്കള്‍ക്ക് യു.എ.ഇയില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിന് ഇതിലൂടെ കഴിയുമെന്ന് ഐ.ബി.പി.ജി പ്രസിഡന്റ് പത്മനാഭ ആചാര്യ പറഞ്ഞു.
70 ലക്ഷത്തോളെ ആളുകളാണ് ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ കൂടുതലും സ്ത്രീകളാണ്.
ഉദ്ഘാടന ചടങ്ങില്‍ ഇത്തരം കരകൗശല വസ്തുക്കളുടെ നിര്‍മാണം എങ്ങനെയാണെന്ന് ലൈവായി കാണിച്ചു. നിരവധി വര്‍ഷങ്ങളായി യു.എ.ഇയില്‍ ഇത്തരം വസ്തുക്കള്‍ വില്‍പനക്കെത്തിക്കുന്നവരാണ് മേളയില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ അധികവും.

 

Latest News