കുവൈത്ത് സിവില്‍ ഐഡിക്ക് നിരക്ക് കൂട്ടിയിട്ടില്ല

കുവൈത്ത് സിറ്റി- സിവില്‍ ഐഡി കാര്‍ഡിനുള്ള ഫീസ് വര്‍ധിപ്പിക്കില്ല. നിലവിലെ അഞ്ച് ദിനാര്‍ തുടരും. ഇത് വര്‍ധിപ്പിക്കുന്നുവെന്ന രീതിയില്‍ പ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് അധികൃതരുടെ സ്ഥിരീകരണം.

കുവൈത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുള്ള 33 രാജ്യങ്ങളിലെ ഗാര്‍ഹിക തൊഴിലാളികളെ കൂടെ കൊണ്ടുവരരുതെന്ന് ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ളവരോട് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് സൗദി എംബസിക്ക് കുവൈത്ത് അധികൃതര്‍ കത്ത് നല്‍കിയിട്ടുണ്ട്.

കെനിയ, ഉഗാണ്ട, നൈജീരിയ, ടോഗോ, സെനഗല്‍, മലാവി, ഭൂട്ടാന്‍, ഛാഡ്, നൈജീരിയ, നൈജര്‍, ജിബൂത്തി, എതോപ്യ, ബുര്‍കിന ഫാസൊ, ടാന്‍സാനിയ, ഗാംബിയ, ഘാന, സിംബാബ്‌വേ, മഡഗാസ്കര്‍, ഗിനി, ഗിനി ബൊസോ, ഇന്തൊനീഷ്യ, സിയാറ ലിയോണ്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് കുവൈത്തില്‍ പ്രവേശന നിരോധനമുള്ളത്. ഇറാന്‍, സിറിയ, യെമന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ്, ഇറാഖ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ സ്‌പോണ്‍സര്‍ക്കൊപ്പം കുവൈത്തില്‍ പ്രവേശിക്കാം.

 

Latest News