ദുബായ് ക്രീക്കില്‍ ഉരുവിന് തീപ്പിടിച്ചു

ദുബായ്- ദുബായ് ക്രീക്കില്‍ വെള്ളിയാഴ്ച വൈകുന്നേരം ഉരുവില്‍ വന്‍ അഗ്നിബാധയുണ്ടായി. ആളപായമില്ലെന്ന് ദുബയ് സിവില്‍ ഡിഫന്‍സ് വക്താവ് അറിയിച്ചു. ഉരുവില്‍ നിന്ന് ഉയര്‍ന്ന കറുത്ത പുക ദേര ആകാശത്ത് പടര്‍ന്നു. പലരും ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5.30നാണ് അഗ്നിബാധയുണ്ടായത്. ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി 6.40ഓടെ തീ അണച്ചതായും അധികൃതര്‍ അറിയിച്ചു. പോര്‍ട്ട്, കറാമ, ഹംരിയ അല്‍ റാസ് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. ഹയാത്ത് റീജന്‍സി ഹോട്ടലിനു മുന്നില്‍ ക്രീക്കിലായിരുന്നു ഉരു നങ്കൂരമിട്ടിരുന്നത്. ഉരുവിലുണ്ടായുരന്ന ടയറുകളും മറ്റു തീപ്പിടിക്കുന്ന വസ്തുക്കളുമാണ് കറുത്ത പുക പടരാന്‍ ഇടയാക്കിയത്. ആര്‍ക്കും പരിക്കില്ലെന്നും ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
 

Latest News