ബെയ്ജിങ്- ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ സവോയാങ് നഗരത്തില്‍ അമിതവേഗത്തിലെത്തിയ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറു ആറു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് അപകടം. സംഭവസ്ഥലത്തു വച്ചു തന്നെ കാര്‍ ഡ്രൈവറെ പോലീസ് വെടിവച്ചു കൊന്നതായും ഔദ്യോഗിക ടിവിയായ സിസിടിവി റിപോര്‍ട്ട് ചെയ്തു. അപകടത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഏതാനും മാസങ്ങളായി ചൈനയില്‍ സമാന അപകടങ്ങള്‍ വര്‍ധിച്ചതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ സെപ്തംബറില്‍ ഹുവാന്‍ പ്രവിശ്യയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയായ ഡ്രൈവര്‍ പ്രതികാരദാഹിയായ സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്. പിന്നീട് നവംബറിലും വടക്കുകിഴക്കന്‍ ചൈനയില്‍ ഒരു സ്‌കൂളിനു സമീപത്തു വച്ച് കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അഞ്ചു പേര്‍ കൊല്ലപ്പെട്ടിരന്നു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം ആത്മഹത്യചെയ്യാന്‍ ഒരുങ്ങിയ ആളായിരുന്നു ഈ സംഭവത്തിലെ പ്രതിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.