ഇന്ത്യയ്‌ക്കെതിരെ ഇനിയും ഭീകരാക്രമണമുണ്ടായാല്‍ കൂടുതല്‍ പ്രശ്‌നമാകും; പാക്കിസ്ഥാന് യുഎസ് മുന്നറിയിപ്പ്

വാഷിങ്ടണ്‍- തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടികളെടുക്കാന്‍ യുഎസ് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരെ മറ്റൊരു ആക്രമണം കൂടി ഉണ്ടായാല്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നമാകുമെന്നും യുഎസ് പാക്കിസ്ഥാനു മുന്നറിയിപ്പു നല്‍കി. മേഖലയില്‍ സംഘര്‍ഷം വീണ്ടും ഉടലെടുക്കില്ലെന്ന് ഉറപ്പു വരുത്താന്‍ ജയ്‌ശെ മുഹമ്മദ്, ലഷ്‌കറെ ത്വയ്ബ പോലുള്ള ഭീകര സംഘടനകളെ തുരത്തുന്ന ശക്തമായ നടപടികള്‍ പാക്കിസ്ഥാന്‍ സ്വീകരിക്കേണ്ടതുണ്ട്- ട്രംപ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ സംഘടനകള്‍ക്കെതിരെ സ്ഥിരതയുള്ള നടപടി സ്വീകരിക്കാതിരിക്കുകയും വീണ്ടുമൊരു ഭീകരാക്രമണം ഉണ്ടാകുകയും ചെയ്താല്‍ ഇരുരാജ്യങ്ങള്‍ക്കും അതു ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും. ബാലാകോട്ട് വ്യോമാക്രമണത്തിനു ശേഷം പാക്കിസ്ഥാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സുസ്ഥിരവും മാറ്റമില്ലാത്തതുമായ നടപടിയാണ് ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ സ്വീകരിക്കുന്നത് എന്ന് രാജ്യാന്തര സമൂഹത്തിന് ബോധ്യപ്പെടണം- അദ്ദേഹം പറഞ്ഞു. ചില ഭീകരസംഘടനകളുടെ ആസതികള്‍ മരിവിപ്പിക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജെയ്ശ് കേന്ദ്രത്തിന്റെ നിയന്ത്രണം പിടിച്ചടക്കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ നടപടികള്‍ വ്യക്തമായ കാണേണ്ടുണ്ട്. കാരണം കഴിഞ്ഞ കാലങ്ങളിലും പാക്കിസ്ഥാന്‍ ഇതേപോലെ പലരേയും അറസ്റ്റ് ചെയ്തിട്ട് മാസങ്ങള്‍ക്കു ശേഷം വിട്ടയക്കുകയാണ് ചെയ്തത്്. ഭീകര നേതാക്കള്‍ ഇപ്പോഴും രാജ്യത്തുടനീലം സഞ്ചരിക്കാനും റാലികള്‍ സംഘിപ്പിക്കാനും അനുമതി നല്‍കുന്നുണ്ട്- യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 

Latest News