ഖത്തർ ബന്ധമുള്ള ഭീകര പട്ടികയില്‍ 59 വ്യക്തികള്‍, 12 സ്ഥാപനങ്ങള്‍

ഭീകരതക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ഖത്തറുമായുള്ള ബന്ധം വിഛേദിച്ച സൌദി അറേബ്യ, യു.എ.ഇ, ഈജിപ്തി, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും ഭീകര പട്ടിക പുതുക്കി. 59 വ്യക്തികളേയും 12 സ്ഥാപനങ്ങളേയുമാണ് നാല് രാജ്യങ്ങളും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

അല്‍ഖാഇദക്കും അനുബന്ധ സംഘടനകള്‍ക്കും ഖത്തർ വഴി സാമ്പത്തിക സഹായം നല്‍കിയതിനാണ് ഇവരെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 37 വ്യക്തികളും ആറ് സ്ഥാപനങ്ങളും ഇത്തരത്തില്‍ സാമ്പത്തിക സഹായം നല്‍കിയെന്നാണ് കണ്ടെത്തിയത്. ഖത്തറിലെ ചാരിറ്റി സംഘടനകളും പ്രമുഖ പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയും പട്ടികയിലുണ്ട്.

ഗള്‍ഫ് സഹകരണ രാജ്യങ്ങളും അന്തരാഷ്ട്ര സമൂഹവും ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ഖത്തർ ഭീകര ഫണ്ടിംഗ് കണ്ടില്ലെന്ന് നടിച്ചുവെന്നാണ് മുഖ്യ ആരോപണം. ഭീകരരെ സഹായിക്കുന്നവരുടെ പ്രവർത്തനങ്ങള്‍ തടയണമെന്ന ആഹ്വാനത്തില്‍ ഫലപ്രദമായ നടപടികളൊന്നും ഖത്തർ കൈക്കൊള്ളാത്തതിനാലാണ് ഖത്തർ സർക്കാരുമായി ബന്ധമുള്ള വ്യക്തികളും സംഘടനകളും ഉള്‍ക്കൊള്ളുന്ന പട്ടിക പുതുക്കിയിരിക്കുന്നത്.

ഖത്തർ വളണ്ടിയർ സെന്‍റർ, ദോഹ ആപ്പിള്‍ കമ്പനി-ഖത്തർ, ഖത്തർ ചാരിറ്റി, ശൈഖ് ഈദ് അല്‍ താനി ചാരിറ്റി ഫൌണ്ടേഷന്‍- ഖത്തർ,

സരായ ഡിഫന്‍ഡ് ബെംഗാസി-ലിബിയ, സരായ അല്‍ അഷ്ത്തർ -ബഹ്റൈന്‍, ഫെബ്രുവരി 14 സഖ്യം-ബഹ്റൈന്‍, ഹിസ്ബുല്ല ബഹ്റൈന്‍, സരായ അല്‍ മുഖ്താർ-ബഹ്റൈന്‍, ബഹ്റൈന്‍ മൂവ്മെന്‍റ് എന്നീ സ്ഥാപനങ്ങള്‍ പട്ടികയിലുണ്ട്.  

 

Tags

Latest News