Sorry, you need to enable JavaScript to visit this website.

നീരവ് മോഡി ലണ്ടനിൽ അറസ്റ്റിൽ

ലണ്ടൻ- ഇന്ത്യൻ ബാങ്കുകളെ വെട്ടിച്ച് കോടികളുമായി കടന്ന വജ്രവ്യാപാരി നീരവ് മോഡിയെ ലണ്ടനിൽ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ ഇന്ന് ഹാജരാക്കും. ഈ മാസം 25ന് കോടതിയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് വെസ്റ്റ്മിനിസ്റ്റർ കോടതി നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നീരവ് മോഡിയെ വിട്ടുകിട്ടുന്നതിനായി കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇന്ത്യൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അപേക്ഷ നൽകിയിരുന്നു. നീരവ് മോഡിയെ വിട്ടുകിട്ടാനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ടുപോകുന്നുണ്ട്. ഇന്ത്യയെ കൈമാറണമെന്ന് കോടതി ഉത്തരവിട്ടാൽ ഇന്ത്യക്ക് ലഭിക്കും. ഇതിനെതിരെ അപ്പീൽ പോകാൻ നീരവ് മോഡിക്ക് അവകാശമുണ്ട്. നീരവ് മോഡിയുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം ലണ്ടനിലെ ടെലഗ്രാഫ് പത്രം പ്രസിദ്ധീകരിച്ചിരുന്നു.
 

Latest News