Sorry, you need to enable JavaScript to visit this website.

ഒമാന്‍ എയര്‍ 92 ലേറെ സര്‍വീസുകള്‍ റദ്ദാക്കുന്നു 

മസ്‌കത്ത്: മാര്‍ച്ച് 30 വരെ ഒമാന്‍ എയര്‍ 92 ലേറെ സര്‍വീസുകള്‍ റദ്ദാക്കുന്നു. എതോപ്യയില്‍ ബോയിങ് 737 മാക്‌സ് എട്ട് വിമാനം തകര്‍ന്ന് വീണ് 157 പേര്‍ മരിച്ച സാഹചര്യത്തിലാണ് ഒമാന്‍ എയറിന്റെ തീരുമാനം.
ഹൈദരാബാദ്, കോഴിക്കോട്, ബഹ്‌റൈന്‍, ബാംഗ്ലൂര്‍, മുംബൈ, ഗോവ, സലാല, റിയാദ്, ദുബായ്, ദോഹ, അമ്മാന്‍, കറാച്ചി എന്നിവിടങ്ങളിലേക്കാണ് ഉള്ള സര്‍വീസുകള്‍ ആണ് ഒമാന്‍ എയര്‍ റദ്ദാക്കിയിരിക്കുന്നത്.
മാക്‌സ് എട്ട് നിരയിലെ അഞ്ച് വിമാനങ്ങളാണ് ഒമാന്‍ എയറിന് ഇപ്പോഴുള്ളത്. ഇതിനു പുറമെ 25 എണ്ണത്തിനുകൂടി വാങ്ങുവാന്‍ ഒമാന്‍ എയര്‍ ഓര്‍ഡര്‍ നല്കിയിട്ടുണ്ടായിരുന്നു. ഇതിനകം വിവിധ രാജ്യങ്ങളിലായി ഏകദേശം 400 ഓളം ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങള്‍ സര്‍വീസുകളില്‍ നിന്നും പിന്‍വലിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

Latest News