ആലിയ ഭട്ട് ഡ്രൈവര്‍ക്കും സഹായിക്കും  സമ്മാനമായി 50 ലക്ഷം നല്‍കി 

മുംബൈ: ആഘോഷങ്ങള്‍ക്കായി ലക്ഷങ്ങള്‍ പൊടിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തയായി ബോളിവുഡ് താരം ആലിയ ഭട്ട്. തന്റെ  പിറന്നാള്‍ ദിനത്തില്‍ ആലിയ ഡ്രൈവര്‍ക്കും സഹായിക്കും നല്‍കിയത് 50 ലക്ഷം രൂപയാണ്. ഡ്രൈവറായ സുനിലിനും സഹായി അന്‍മോള്‍ക്കുമാണ് ആലിയ വീട് വെയ്ക്കാന്‍ പണം നല്‍കിയത്. തന്റെ  ജ•ദിനമായ മാര്‍ച്ച് 15നാണ് ആലിയ ഇരുവര്‍ക്കും 50 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചത്. 2012ല്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്‍സ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ആലിയയുടെ കൂടെ അന്ന് മുതലുള്ളവരാണ് ഇവര്‍. 
കാമുകനായ രണ്‍ബീര്‍ കപൂര്‍, സുഹൃത്ത് കരണ്‍ ജോഹര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ആലിയ ചെക്ക് കൈമാറിയത്. 
അടുത്തിടെ 13 കോടിയുടെ വീട് വാങ്ങി ആലിയ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ വീട്ടില്‍ വെച്ചാണ് പിറന്നാള്‍ ആഘോഷങ്ങള്‍ നടന്നത്. 

Latest News