റിയാദ് - യാത്ര വൈകിയതിന് സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) യാത്രക്കാരന് 60,617 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന റിയാദ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി വിധി അഡ്മിനിസ്‌ട്രേറ്റീവ് അപ്പീൽ കോടതി ശരിവെച്ചു. ന്യൂയോർക്ക് സർവീസിന് 21 മണിക്കൂർ കാലതാമസം നേരിട്ടതിനും മടക്കയാത്രയിൽ യാത്രക്കാരന്റെയും കുടുംബാംഗങ്ങളുടെയും സീറ്റുകൾ മാറ്റിയതിനും കോടതി ചെലവുകളുമായി യാത്രക്കാരന് സൗദിയ 60,617 റിയാൽ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്