Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമാനത്തില്‍ വാദ പ്രതിവാദം, സഹയാത്രികന്റെ  മൂക്ക് കടിച്ചു പറിച്ചു 

ലണ്ടന്‍: ഒരു സ്ത്രീ ഷൂസ് ധരിക്കാതെ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ പോയതിന്റെ പേരിലുണ്ടായ വാദപ്രതിവാദം അടിപിടിയില്‍ കലാശിച്ചു. ഒടുക്കം യാത്രക്കാരന്റെ മൂക്ക് എതിരാളി കടിച്ചുപറിച്ചെടുത്തു. ഗ്ലാസ്‌ഗോ പ്രെസ്റ്റ്‌വിക്കില്‍ നിന്നും ടെനെറിഫ് സൗത്തിലേക്കുള്ള
റയാന്‍എയര്‍ വിമാനത്തിലായിരുന്നു സംഭവം. മൂക്ക് കടിച്ചുപറിച്ചതോടെ ക്യാബിനില്‍ നിറയെ ചോര വീഴുകയും സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി എയര്‍ലൈന്‍സ് അറിയിച്ചു. രണ്ട് പുരുഷന്‍മാര്‍ പോരാടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എയര്‍ഹോസ്റ്റസ് പുരുഷ•ാരെ ശാന്തയാക്കാന്‍ ഇവര്‍ക്കിടയില്‍ നില്‍ക്കുന്നതും, മറ്റ് യാത്രക്കാര്‍ അടി നിര്‍ത്താന്‍ ബഹളം വെയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഷൂ ധരിക്കാതെ ടോയ്‌ലറ്റില്‍ പോയ സ്ത്രീയെ മദ്യപിച്ച യാത്രക്കാരന്‍ ചോദ്യം ചെയ്തു. പ്രതിരോധിച്ച് ഇവരുടെ കാമുകന്‍ രംഗത്തെത്തി. ഇരുവരും മദ്യപിച്ചിരുന്നതിനാല്‍ അടി ആരംഭിക്കുകയും മൂക്ക് കടിച്ച് പറിക്കുകയുമായിരുന്നു. ഒടുക്കം കാബിന്‍ ക്രൂ രണ്ട് യാത്രക്കാരെയും പിടിച്ചുവലിച്ച് നീക്കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. ഇവരെ പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു.

Latest News