Sorry, you need to enable JavaScript to visit this website.

രാഹുലിനെ വയനാട്ടിലേക്ക് ക്ഷണിച്ച് ബല്‍റാം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് ഇനിയും ഒരു പൂര്‍ണത കൈവരിക്കാനായിട്ടില്ല. ഇനിയും വയനാടുള്‍പ്പെടെ 2 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെയായിട്ടില്ല. ഈ പ്രതിസന്ധി ഘട്ടത്തെ അതി ജീവിക്കാന്‍ കോണ്‍ഗ്രസിന് ഒരു മാര്‍ഗ നിര്‍ദേശം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് വി ടി ബല്‍റാം എംഎല്‍എ.
വയനാട്ടില്‍ വി ടി ബല്‍റാം കോണ്‍ഗ്രസിന് വേണ്ടി കണ്ടെത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയെകണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. വി.ടി വയനാടിനായി കണ്ടെത്തിയ ആ കരുത്തനായ സ്ഥാനാര്‍ത്ഥി മറ്റാരുമല്ല. കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ. അതിന് തക്കതായ കാരണമുണ്ട് വി.ടി ബല്‍റാമിന്. അടുത്ത ഇന്ത്യയുടെ പ്രധാനമന്ത്രി തെക്കേ ഇന്ത്യയില്‍ നിന്നാകുന്നത് ഇന്ത്യയെ ശക്തിപ്പെടുത്തുമെന്നാണ് വി.ടി കരുതുന്നത്. രാഹുല്‍ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യമായ മണ്ണാണ് കേരളത്തിന്റേതെന്നും വി.ടി ബല്‍റാം പറയുന്നു.

Latest News