ദുബായ്- ലോകത്തെ ഏറ്റവും സുരക്ഷിത സ്ഥലമെന്ന പദവി യു.എ.ഇക്ക്. രാത്രി പുറത്തുനടക്കുമ്പോള്‍ ഇത്രയും സുരക്ഷിത സ്ഥലമില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 96.1 ശതമാനം ആളുകള്‍ വ്യക്തമാക്കി.
2018 ലെ ദേശീയ അജണ്ട സൂചികയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും യു.എ.ഇ മുന്നിലാണെന്ന് ദുബായ് പോലീസ്, സുരക്ഷാ കാര്യ വകുപ്പ് ഡപ്യൂട്ടി ചെയര്‍മാന്‍ ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം പറഞ്ഞു.
രാജ്യത്തെ 96 ശതമാനം ആളുകളും തങ്ങള്‍ സുരക്ഷിതരാണെന്ന് അഭിപ്രായപ്പെട്ടു. സിംഗപ്പൂരാണ് രണ്ടാം സ്ഥാനത്ത് വന്നത്. 94 ശതമാനം. യു.ഇ.എയുടെ നയങ്ങളും തന്ത്രങ്ങളുമാണ് ഈ മികച്ച നേട്ടം കൈവരിക്കാന്‍ പ്രാപ്തമാക്കിയതെന്നും ലഫ്.ജന. തമീം പറഞ്ഞു.