ദുബായ്- യു.എ.ഇ പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05809 പേര്‍ക്കാണെന്ന് ദുബായ് എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി. ഇതില്‍ 1,212 പേര്‍ യുദ്ധം കൊണ്ട് കഷ്ടത അനുഭവിക്കുന്ന രാജ്യത്തില്‍ നിന്നുള്ളവരാണ്, പൊതുമാപ്പ് കാലയളവില്‍ ദുബായില്‍ 13,843 പേര്‍ അവരുടെ വിസ സ്റ്റാറ്റസ് മാറ്റി, 18,530 വിസ പുതുക്കുകയും 6,288 ആളുകള്‍ക്ക് പുതിയ റസിഡന്‍സി വിസ ലഭിക്കുകയും ചെയ്തു. ദുബായില്‍നിന്ന് പൊതുമാപ്പ് നടപടി പൂര്‍ത്തിയാക്കി രാജ്യം വിട്ടവര്‍ 30,387 പേരാണ്. ഈ സമയത്ത് പുതിയ ജോലി തേടുന്ന ആളുകള്‍ക്ക് 35,549 തൊഴില്‍ അന്വേഷക വിസകളും അനുവദിച്ചു എന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. അനധികൃതമായി യു.എ.ഇയിലേക്ക് കടന്നവര്‍ക്ക് രണ്ടു വര്‍ഷത്തിന് ശേഷമാണ് രാജ്യത്തേക്ക് തിരിച്ചുവരാന്‍ സാധിക്കുക.






