ദുബായ് - അനധികൃത കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നടപടിയെടുക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷയുമായി യു.എ.ഇ. നിയമവിരുദ്ധമായി താമസിക്കു്ന്നവരെ സംരക്ഷിക്കുകയോ അവരെ ജോലിക്ക് നിയമിക്കുകയോ ചെയ്യരുത്. ചെയ്താല്‍ 1,00000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ദുബായ് എമിഗ്രേഷന്‍) അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒന്നിന് ആരംഭിച്ച് ഡിസംബര്‍ 31 വരെ നീണ്ട പൊതുമാപ്പില്‍ അവസരം ഉപയോഗപ്പെടുത്താതെ ഇവിടെ തങ്ങുന്നവര്‍ക്ക് എതിരെ കടുത്ത നടപടികള്‍ക്കാണ് നീക്കം. പൊതുമാപ്പിന്റെ പ്രചാരണവും അതിന്റെ ആനുകൂല്യങ്ങളും വിവിധ ഭാഷ മാധ്യമങ്ങളിലൂടെ എമിഗ്രേഷന്‍ വകുപ്പ് നിരന്തരം ആളുകളെ ഓര്‍മപ്പെടുത്തിയിരുന്നു.
താമസ–കുടിയേറ്റ രേഖകള്‍ ശരിയാക്കാനും പിഴയോ മറ്റു ശിക്ഷാ നടപടികളോ കൂടാതെ വിസ സ്റ്റാറ്റസ് ശരിയാക്കാനും പൊതുമാപ്പ് വേളയില്‍ അവസരമുണ്ടായിരുന്നു.






