അൻസിയയുടെ വീട്ടിൽ സാന്ത്വനമായി ബെന്നി ബെഹനാൻ 

ന്യൂസിലാൻഡിൽ  കൊല്ലപ്പെട്ട അൻസിയയുടെ മാതാവിനെ ആശ്വസിപ്പിക്കാനെത്തിയ ചാലക്കുടി യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ. 

തൃശൂർ- ന്യൂസിലാൻഡിൽ  കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശി അൻസിയയുടെ വീട്ടിൽ സാന്ത്വനവുമായി ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ എത്തി. അൻസിയുടെ  മാതാവ് റസിയയെ ആശ്വസിപ്പിച്ച അദ്ദേഹം മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഡി.സി.സി സെക്രട്ടറി ടി.എം. നാസർ, മഹിളാ കോൺഗ്രസ് നേതാവ് ചന്ദ്രിക ശിവരാമൻ, ഡി.സി.സി ജനറൽ സെക്രട്ടറി വി.എം. മൊയ്തീൻ, വി.എം. ജോണി എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
 

Latest News