പനാജി- ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കർ അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായിരുന്നു. 63 വയസുള്ള മനോഹർ പരിക്കർ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചാണ് പിന്നീട് ഗോവ മുഖ്യമന്ത്രിയായത്. ഇന്ന് രാവിലെയാണ് മനോഹർ പരിക്കറിന്റെ ആരോഗ്യനില കൂടുതൽ വഷളായത്. മൂന്നുതവണ ഗോവ മുഖ്യമന്ത്രി പദം വഹിച്ചിരുന്ന പരീക്കർ കഴിഞ്ഞ കുറേ മാസങ്ങളായി കടുത്ത രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. മൂക്കിൽ പൈപ്പിട്ട നിലയിലായിരുന്നു അദ്ദേഹം പൊതുവേദികളിൽ പോലും പങ്കെടുത്തിരുന്നത്.






