Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണം; ഇരകൾക്ക് ഐക്യദാർഢ്യവുമായി ന്യൂസിലാന്റ് ക്രിക്കറ്റ് നായകൻ

ക്രൈസ്റ്റ് ചർച്ച്- ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ചിൽ മുസ്‌ലിം പള്ളിയിൽ ഭീകരൻ നടത്തിയ വെടിവെപ്പിൽ പ്രതിഷേധിച്ചും ഇരകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ന്യൂസിലാന്റ് ക്രിക്കറ്റ് ടീം നായകൻ കെയ്ൻ വില്യംസൺ. ന്യൂസിലാന്റ് ക്രിക്കറ്റ് ടീമിന്റെ ലോഗോ മുസ്‌ലിംകളുടെ നമസ്‌കാരത്തെ ആവിഷ്‌കരിക്കുന്ന തലത്തിലേക്ക് മാറ്റിയാണ് വില്യംസൺ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

No photo description available.

ന്യൂസിലാന്റിലെ മറ്റുള്ളവരെ പോലെ ഞാനും എന്താണ് സംഭവിച്ചത് എന്നറിയാതെ കഷ്ടപ്പെടുകയാണ്. നമ്മുടെ രാജ്യം സ്‌നേഹത്തിനായി കേഴുന്ന ഏറ്റവും വലിയ സന്ദർഭമാണിത്. ഞാൻ എന്നെ മുഴുവനായും ഇരകൾക്കും അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും മുസ്‌ലിം സമുദായത്തിനും ന്യുസിലാന്റിലെ ഹൃദയം തകർന്ന ഓരോരുത്തർക്കുമായി സമർപ്പിക്കുകയാണ്. നമുക്കൊരുമിച്ചുനിൽക്കാം. ഹലോ ബ്രദർ എന്ന ഹാഷ് ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
 

 

Latest News