മസാജ് കാര്‍ഡ് വിതരണത്തിനിടെ ചൈനക്കാരന്‍ പിടിയില്‍

ദുബായ്- മസാജ് സേവനത്തിന്റെ പരസ്യ കാര്‍ഡുകള്‍ പ്രചരിപ്പിക്കുന്നതിനിടെ പിടിയിലായ ചൈനക്കാരന്‍ പോലീസിന് കൈക്കൂലി നല്‍കി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളും കൂട്ടുകാരിയും കോടതിയില്‍ വിചാരണ നേരിടുന്നു.
ആയിരത്തോളം കാര്‍ഡുകളാണ് ഇയാള്‍ ഒരു ദിവസം വിതരണം ചെയ്തിരുന്നത്. കാറുകളുടെ വിന്‍ഡ്ഷീല്‍ഡുകളില്‍ കാര്‍ഡുകള്‍ വെക്കുകയായിരുന്നു പതിവ്. ഒരിക്കല്‍ ഒരു കെട്ടിടത്തിന്റെ സെക്യുരിറ്റി ഗാര്‍ഡ് ആണ് ഇയാളെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. പട്രോള്‍ പോലീസ് സ്ഥലത്തെത്തി ചൈനക്കാരനെ പിടികൂടി. ഒരു ബാഗ് നിറയെ കാര്‍ഡുകള്‍ ഇയാളില്‍നിന്ന് പിടികൂടി.
തന്നെ വിട്ടയക്കാന്‍ രണ്ടായിരം ദിര്‍ഹം കൈക്കൂലി തരാമെന്ന് ഇയാള്‍ പോലീസുകാരോട് പറഞ്ഞു. അല്‍പം കഴിഞ്ഞപ്പോള്‍ 48 കാരിയായ ചൈനീസ് യുവതി പണവുമായി എത്തി. ഇരുവരേയും പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഈ മാസം 28 ന് കേസില്‍ വിധി പറയും.

 

Latest News