വില ഉയര്‍ത്താന്‍ ഒത്തുകളി; സൗദിയില്‍ റെസ്റ്റോറന്റ് കമ്പനിക്ക് 14 ലക്ഷം റിയാല്‍ പിഴ

റിയാദ്- പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ അല്‍ നാദിജ് റെസ്റ്റോറന്റ്‌സ് കമ്പനിക്ക് 14 ലക്ഷം റിയാല്‍ പിഴ ചുമത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ത്തുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും, തങ്ങളുമായി മത്സരത്തിലുള്ള ഏതാനും റെസ്റ്റോറന്റ് കമ്പനികളുമായി ധാരണയുണ്ടാക്കിയതിനാണ് അല്‍ നാദിജ് റെസ്റ്റോറന്റ്‌സ് കമ്പനിക്ക് പിഴ ചുമത്തിയതെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ പറഞ്ഞു. കമ്പനിക്ക് പിഴ ചുമത്തുന്നതിനുള്ള ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ തീരുമാനം റിയാദ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി ശരിവെക്കുകയായിരുന്നു. കമ്പനി നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും കമ്പനിയുടെ സ്വന്തം ചെലവില്‍ രണ്ടു പ്രാദേശിക പത്രങ്ങളില്‍ ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ പരസ്യപ്പെടുത്തി.

 

Latest News