പ്രവാസിയുടെ വീട് തകര്‍ന്ന സംഭവം; കരാറുകാരന് നാല് ലക്ഷം പിഴ

തൊടുപുഴ- ഡിജോ മാത്യു കരിങ്കുന്നത്തിന്റെ വീട് പുനര്‍നിര്‍മിച്ച് ഏതാനും മാസത്തിനുള്ളില്‍ ഒരുഭാഗം ഇടിഞ്ഞുതാഴുകയും ഭിത്തികള്‍ക്ക് വിള്ളല്‍ ഉണ്ടാവുകയും ചെയ്ത സംഭവത്തില്‍ കരാറുകാരനായ മൈലാങ്കല്‍ കണ്‍സ്ട്രക്ഷന്‍ ഉടമ വിക്രമന്‍ തമ്പിക്ക് ഇടുക്കി ഉപഭോക്തൃ കോടതി 4.1 ലക്ഷം പിഴ ചുമത്തി. കോടതി കമ്മീഷനെ നിയോഗിക്കുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന് വേണ്ട വിധം ബലമില്ലെന്നും നിര്‍മാണം അശാസ്ത്രീയമായ രീതിയിലാണെന്നും കണ്ടെത്തുകയും ചെയ്തു. നിര്‍മാണത്തിനുപയോഗിച്ച സിമന്റും കട്ടയും വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെന്നും തൊഴിലാളികളുടെ പരിചയക്കുറവും അപകടത്തിന് കാരണമായെന്നും അഡ്വ. ബേബിച്ചന്‍. വി. ജോര്‍ജ് കോടതിയില്‍ വാദിച്ചു.

 

Latest News