ന്യൂദല്‍ഹി- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫേസ് ബുക്കും ഇന്‍സ്റ്റാഗ്രാമും ഭാഗികമായി നിലച്ചു. ലോഗിന്‍ ചെയ്യാന്‍ കഴിയാതെയാണ് ഉപയോക്താക്കള്‍ വലഞ്ഞത്. നിരവധി ഉപയോക്താക്കള്‍ ട്വിറ്ററിലൂടെയാണ് പ്രതിഷേധം അറിയിച്ചത്. പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തി വരുന്നതായി ഫേസ്ബുക്കും ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
We’re aware that some people are currently having trouble accessing the Facebook family of apps. We’re working to resolve the issue as soon as possible.
— Facebook (@facebook) March 13, 2019
ഇന്ത്യയില്‍ ബുധനാഴ്ച രാത്രി 9.30ഓടെയാണ് ഫേസ്ബുക്ക് പണിമുടക്കിയത്. ഏതാനും മിനിറ്റുകള്‍ക്കു ശേഷം ഇന്‍സ്റ്റഗ്രാമും പണിമുടക്കി. ഫേസ്ബുക്ക് മെസഞ്ചറും പണിമുടക്കി. ഇന്ത്യ, ബംഗ്ലാദേശ്, പരാഗ്വേ, അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വാട്സാപ്പും ഭാഗികമായി സ്തംഭിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.