തലശ്ശേരി- ബി.ജെ.പി പ്രവർത്തകനായ കൊമ്മൽ വയലിലെ മൈലാട്ട് കുനിയിൽ വൈശാഖിന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ചു. ഇന്നലെ പുലർച്ചെ ഉറക്കമെഴുന്നേറ്റ വീട്ടുകാരാണ് റീത്ത് കണ്ടത്. ഉണങ്ങിയ വാഴയില കൊണ്ട് ഉണ്ടാക്കിയ റീത്ത് വെച്ചത് നങ്ങാറത്ത് പീടിക ഭാഗത്തെ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു
കൊമ്മൽ വയലിൽ ഇപ്പോൾ ശാഖാ പ്രവർത്തനവും സേവന പ്രവർത്തനങ്ങളും കൂടുതൽ സജീവമായി നടക്കുന്നതിൽ സി.പി.എമ്മിനുള്ള അസഹിഷ്ണുതയാണ് ഇത്തരം നീച പ്രവർത്തനം കാണിക്കാൻ അവരെ പ്രേരിപ്പിച്ചതെന്ന് ബി.ജെ.പി തലശ്ശേരി മണ്ഡലം കമ്മറ്റി ആരോപിച്ചു. ന്യൂമാഹി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.






