Sorry, you need to enable JavaScript to visit this website.

എതോപ്യയില്‍ തകര്‍ന്ന ഇനം ബോയിംഗ് വിമാനങ്ങള്‍ക്ക് ഒമാനിലും നിരോധം

മസ്കത്ത്- ഒമാനിലെ എയര്‍പോര്‍ട്ടുകളില്‍ ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങള്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും വ്യോമയാന അതോറിറ്റി വിലക്കേര്‍പ്പെടുത്തി. ഒമാന്‍ എയറാണ് രാജ്യത്ത് ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. മാക്‌സ് ഇനത്തില്‍പെട്ട അഞ്ച് വിമാനങ്ങളാണ് ഒമാന്‍ എയറിന്റെ ഫ്‌ളീറ്റില്‍ ഉള്ളത്. അതോറിറ്റിയുടെ ഉത്തരവനുസരിച്ച് ഈ വിമാനങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഉപയോഗിക്കില്ലെന്നും വിമാനങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്യുമെന്നും ഒമാന്‍ എയര്‍ അറിയിച്ചു.
എതോപ്യയില്‍ 157 പേര്‍ കൊല്ലപ്പെടാനിടയായ അപകടത്തില്‍പെട്ടത് ബോയിംഗ് 737 മാക്‌സ് 8 വിമാനമാണ്. വിമാനത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങളില്‍ സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് പല രാജ്യങ്ങളും ഇത്തരം വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ചൈന, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, മലേഷ്യ, നെതര്‍ലാന്റ്‌സ്, അയര്‍ലണ്ട്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിന് നിരോധനമേര്‍പ്പെടുത്തി.

 

 

Latest News