Sorry, you need to enable JavaScript to visit this website.

കോടതി തടഞ്ഞിട്ടും ഡിഷ് ടിവി വില്‍പന പൊടിപൊടിക്കുന്നു

ദുബായ്- ഡിഷ് ടിവി ഇന്ത്യയുടെ സെറ്റപ് ബോക്‌സുകളും സ്മാര്‍ട്ട് കാര്‍ഡുകളും അനധികൃതമായി വിറ്റ വ്യാപാരിക്ക് ദുബായ് കോടതി കര്‍ശന ശിക്ഷ നല്‍കിയെങ്കിലും അനധികൃത ഡിഷ് വില്‍പന തകൃതി. ഡിഷ് ടി.വി, എയര്‍ടെല്‍ടിവി, ടാറ്റ സ്‌കൈ തുടങ്ങിയവയാണ് 250 മുതല്‍ 350 വരെ ദിര്‍ഹത്തിന് ഇപ്പോഴും യു.എ.ഇയില്‍ വില്‍പനക്കുള്ളത്.
250 ദിര്‍ഹത്തിന് ഡിഷ് ടിവി ഫിറ്റ് ചെയ്ത് തരാമെന്നും ഒരു മാസത്തെ വരി സൗജന്യമായി നല്‍കാമെന്നുമാണ് മിക്ക വ്യാപാരികളുടേയും വാഗ്ദാനം. ഒ.എസ്.എന്‍ നല്‍കിയ കേസിലാണ് കഴിഞ്ഞ ദിവസം വ്യാപാരിയെ ശിക്ഷിച്ചത്. ഇത്തരം നിയമലംഘനത്തിനെതിരെ കോടതി കര്‍ശന താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും വില്‍പന പൊടിപൊടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Latest News