വിദ്യാര്‍ഥിനിയെ നടുറോഡില്‍ തീ കൊളുത്തി; യുവാവ് പിടിയില്‍

തിരുവല്ല- കോളേജ് വിദ്യാര്‍ഥിനിയെ നടുറോഡില്‍ പട്ടാപ്പകല്‍ പെട്രോളൊഴിച്ച് തീ കൊളുത്തി. 85 ശതമാനം പൊള്ളലേറ്റ നിലയില്‍ അയിരൂര്‍ സ്വദേശിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീകൊളുത്തിയ കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവല്ലയില്‍ റേഡിയോളജി കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ഥിനി ക്ലാസിലേക്ക് പോകുകയായിരുന്നു.

നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. രണ്ട് കുപ്പി പെട്രോള്‍ പ്രതിയുടെ കൈയിലുണ്ടായിരുന്നുവെന്നും ഇതില്‍ ഒരു കുപ്പി പെട്രോളാണ് വിദ്യാര്‍ഥിനിക്കുമേല്‍ ഒഴിച്ച് തീകൊളുത്തിയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വീട്ടുകാര്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവാവ് കടുംകൈക്ക് മുതിര്‍ന്നതെന്ന് പോലീസ് പറഞ്ഞു.

 

 

Latest News