Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍  ചിലരൊക്കെ വെള്ളം കുടിക്കും-പ്രിയ വാരിയര്‍  

കൊച്ചി: അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് പ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. 
ഗാനം പുറത്തുവന്നതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഒരു  അഡാര്‍ ലവ് ഒപ്പം പ്രിയ പ്രശ് വാര്യരും. അതായത് ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനും മുന്‍പ് തന്നെ പ്രിയ താരമായി മാറുകയായിരുന്നു. 
എന്നാല്‍, ഗാനം സൂപ്പര്‍ഹിറ്റായതിന് പിന്നാലെയാണ് സിനിമയില്‍ താരത്തിന്റെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് എത്തിയത്. തിരക്കഥയില്‍ തിരുത്തല്‍ വരുത്തുന്നതിനിടയിലെ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണവും നീണ്ടു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സിനിമ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ വ്യത്യസ്തമായ പ്രതികരണമായിരുന്നു ലഭിച്ചത്. ക്ലൈമാക്‌സ് മാറ്റി സിനിമയെത്തിയെങ്കിലും വിചാരിച്ചത്ര ശ്രദ്ധ നേടാന്‍ ചിത്രത്തിനായില്ല. 
അതേസമയം, ചിത്രം പ്രദര്‍ശനത്തിന് എത്തിയതിനുശേഷം സംവിധായകന്‍ ഒമര്‍ ലുലുവും നടി നൂറില്‍ ഷെറിഫും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. അഡാര്‍ ലവിന്റെ ചിത്രീകരണത്തിനിടയിലും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെയാണ് ഇരുവരും സംസാരിച്ചത്. പ്രിയ വാര്യരെക്കുറിച്ച് ചോദിച്ചപ്പോള്‍ ചോദ്യത്തില്‍ നിന്നും ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നു. തനിക്ക് അത്ര അടുപ്പമില്ലെന്നും കാര്യങ്ങള്‍ അറിയില്ലെന്നുമായിരുന്നു നൂറിന്‍ പറഞ്ഞത്. 
എന്നാല്‍, മുന്‍പ് പ്രിയ പറഞ്ഞ കാര്യങ്ങള്‍ കാണിച്ചപ്പോള്‍ വികാരധീനനാവുകയായിരുന്നു ഒമര്‍ ലുലു. പ്രിയ ആളാകെ മാറിപ്പോയെന്നും പല കാര്യങ്ങളും അറംപറ്റിയെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറുന്നതിനിടയിലാണ് പ്രിയയുടെ പ്രതികരണം എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
താന്‍ സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്നാണ് പ്രിയ പറഞ്ഞത്. തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് നടിയുടെ മുന്നറിയിപ്പ്.
'സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെയാകണം? മൗനം പാലിക്കുന്നു എന്നു മാത്രം. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം ഒട്ടും ദൂരെയല്ല' പ്രിയ കുറിച്ചു. ഒരു അഡാര്‍ ലവിനെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയയുടെ വാക്കുകള്‍.

Latest News