നീട്ടിക്കിട്ടിയ ജീവിതം, വിമാനം വൈകിയത് ഖാലിദിന് രക്ഷയായി


ദുബായ്- എതോപ്യന്‍ തലസ്ഥാനത്തുനിന്ന് കെനിയയിലേക്ക് പറന്ന വിമാനത്തില്‍ കയറിപ്പറ്റാന്‍ കഴിയാതിരുന്നതില്‍ അഹ്്മദ് ഖാലിദ് ഏറെ വിഷമിച്ചതാണ്. എന്നാലിപ്പോള്‍ അദ്ദേഹം സര്‍വശക്തന്റെ വിധിയെക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെടുന്നു. 157 പേരുമായി തകര്‍ന്നുവീണ എതോപ്യന്‍ വിമാനത്തില്‍ കയറാന്‍ പറ്റാതിരുന്നത് അലംഘനീയമായ വിധിനിശ്ചയമല്ലാതെ മറ്റെന്താണ്.

ദുബായില്‍നിന്നുള്ള കണക്ഷന്‍ ഫ്‌ളൈറ്റ് വൈകിയതുമൂലമാണ് ഖാലിദിന് അഡിസ് അബാബയില്‍ വിമാനം നഷ്ടമായത്. നിശ്ചയിച്ചതിലും വൈകിയാണ് ദുബായില്‍നിന്ന് വിമാനം എത്തിയത്. അപ്പോഴേക്കും എതോപ്യന്‍ വിമാനം പറന്നുപൊങ്ങിയിരുന്നു.

ദുബായ്-അഡിസ് അബാബ-നൈറോബി ആയിരുന്നു ഖാലിദിന്റെ ടിക്കറ്റ്. 35 രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരുമായി ബോയിംഗ് 737 വിമാനം തകര്‍ന്നത് ഞായറാഴ്ച പുലര്‍ച്ചെയാണ്. അപകടവാര്‍ത്ത കേട്ടപ്പോള്‍ ഖാലിദിന് വിശ്വസിക്കാനായില്ല. പറന്നുയര്‍ന്ന് അല്‍പസമയത്തിനകം തന്നെ വിമാനം തകര്‍ന്നുവീഴുകയായിരിന്നു. യാത്രക്കാരാരും രക്ഷപ്പെട്ടില്ല.  

 

Latest News